കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ഔട്ട്ലെറ്റിലെ മോഷണം പോലീസ് പരിശോധിയ്ക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യ വില്‍പ്പന ഔട്ട്ലെറ്റില് മോഷണം നടന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിയ്ക്കുന്നു. കടയുടെ പിന്‍ഭാഗത്തെ ജനല്‍ അഴി ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഇതിന് മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. മദ്യക്കുപ്പികള്‍ മോഷണം പോയതായി സംശയിയ്ക്കുന്നു. സ്റ്റോക്കെടുപ്പ് പൂർത്തിയായാൽ മാത്രമെ കൃത്യമായ മോഷണ വിവരം അറിയാൻ കഴിയൂ. കൊയിലാണ്ടി പോലീസ് പരിശോധന നടത്തിയതിനുശേഷം അന്വേഷണം ആരംഭിച്ചു.
