കണ്ണൂര്‍ പുഷ്പോത്സവം : കാല് നാട്ടുകര്‍മ്മം കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു

കണ്ണൂര്‍: അഗ്രീ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനത്ത് നടക്കുന്ന പുഷ്പോല്‍സവം-2019 ന്റെ മുന്നോടിയായുള്ള കാല് നാട്ടുകര്‍മ്മം നടന്നു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഉല്‍ഘാടനം ചെയ്തു.
സംഘാടക സമിതി കണ്‍വീനര്‍ വി. പി കിരണ്‍, യു.കെ.ബി നമ്ബ്യാര്‍, പി . സി മിത്രന്, ഗൗരി നമ്ബ്യാര്‍, എം.കെ മൃദുല്‍, കെ.സുലൈമാന്‍, പ്രഭാ വേണുഗോപാല്‍, ഇ .ജി ഉണ്ണികൃഷ്ണന് മറ്റ് സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെബ്രുവരി 8 മുതല്‍ 18 വരെയാണ് പുഷ്പോല്‍സവം നടക്കുന്നത്.

