കണ്ണൂര്‍ പള്ളിയാം മൂലയില്‍ രണ്ടു പശുക്കള്‍ ചത്ത നിലയില്‍: പുലി പിടിച്ചതാണെന്ന് നാട്ടുകാര്‍

കണ്ണൂര്‍ : പുലിയെ കണ്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പയ്യാമ്പലത്തിനു സമീപം പള്ളിയാം മൂലയില്‍ രണ്ടു പശുക്കള്‍ ചത്ത നിലയില്‍. പുലി പിടിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴീക്കോട് വായിപ്പറമ്പി ല്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നുള്ള ജാഗ്രത എട്ടാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. അതിനിടെയാണ് പുതിയ സംഭവവും.
വായിപ്പറമ്പി ല്‍ പുലിയെ കണ്ടെന്ന് ഏറെ പേര് തീര്‍ത്തു പറഞ്ഞതിനാല്‍ സ്ഥലം അരിച്ചുപെറുക്കി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണു ജനത്തെ ഭീതിയിലാക്കി പുലിയെ ഇവിടെ ആദ്യം കണ്ടത്. തുടര്‍ച്ചയായ രണ്ടു ദിവസം പുലിയെ കണ്ടതോടെ വായിപ്പറമ്പ് വരയില്മഠത്തില് കുന്നിലെ കാട്ടില്‍ വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ആഴ്ച മുന്‍പ് കണ്ണൂര്‍ നഗരത്തിലും പുലിയിറങ്ങിയിരുന്നു.

