കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നാളെ സി.ബി.ഐ ചോദ്യംചെയ്യും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ നാളെ സിപിഎം സി.ബി.ഐ ചോദ്യം ചെയ്യാനിരിക്കെ തലശേരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കുന്നു.ജില്ലയിലേക്കു കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനമുണ്ട്. നാളെ രാവിലെ 11നാണു പി. ജയരാജനോട് അന്വേഷണ സംഘം ഓഫിസില്‍ ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്.മനോജ് വധത്തിലെ ഗൂഢാലോചന കേസിലാണ് ജയരാജനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്.
