കടലിന്റെ മക്കൾക്കിടയിലൂടെ വിനീത ദാസനായി കെ.ദാസൻ

കൊയിലാണ്ടി> തീരദേശ ജനവിഭാഗങ്ങളുടെ ആശിർവാദങ്ങൽ ഏറ്റുവാങ്ങി കെ.ദാസന്റെ തീരദേശ ജാഥ സാമാപിച്ചു. ഓരോ മേഖലയിലും ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്. കടുത്ത വെയിലിനെ അവഗണിച്ച് റോഡരികിലും ഇടവഴികളിലും കാത്തുനിന്ന സ്ത്രീകളെയും കുട്ടികളെയും അഭിവാദ്യം ചെയ്തും സൗഹൃദം പങ്കുവെച്ചും വോട്ടഭ്യർത്ഥിച്ച് അടുത്ത കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നീങ്ങി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടുകൂടിയായിരുന്നു സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എത്തിച്ചേർന്നത്. സ്ഥാനാർത്ഥിയോടൊപ്പം സി. പി. എം. നോതാക്കളായ പി. വിശ്വൻ, കെ. കെ. മുഹമ്മദ്, അഡ്വ: കെ. സത്യൻ, സി. കുഞ്ഞമ്മദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്ത്, കോൺഗ്രസ്സ് എസ്സ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, പി. കെ. ഭരതൻ, ടി. പി. ബഷീർ, തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
