കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

കൊയിലാണ്ടി : കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിന് സമീപം ഓടയിൽ കക്കൂസ് മാലിന്യ തള്ളിയ നിലയിൽ കാണപ്പെട്ടു. ഇന്ന് കാലത്ത് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപെട്ട നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻതന്നെ നഗരസഭ ഹെൽത്ത് വിഭാഗത്തെയും കൊയിലാണ്ടി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നഗര ശുചീകരണത്തിൽ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന കൊയിലാണ്ടി നഗരസഭാ അധികൃതരെ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
