KOYILANDY DIARY.COM

The Perfect News Portal

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊയിലാണ്ടി: കെ.എം. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുക, റെയില്‍വേ സ്റ്റേഷനിലെ സ്റ്റാന്‍ഡിങ് ഫീസ് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമരത്തിലേക്ക്.

നവംബര്‍ എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഓട്ടോ ടാക്‌സികള്‍ ട്രിപ്പടിക്കുന്നത് അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ. ശിവദാസന്‍ (സി.ഐ.ടി.യു.), സുരേഷ്ബാബു (ഐ.എന്‍.ടി.യു.സി.), പ്രഭാകരന്‍ (ബി.എം.എസ്.), റാഫി (എസ്.ടി.യു.) എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *