ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (CITU) മാർച്ചും ധർണയും സംഘടിപ്പിച്ചു

പേരാമ്പ്ര: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ യാത്രാനിരക്ക് വർധനയാവശ്യപ്പെട്ടാണ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) വിൻ്റെ നേതൃത്വത്തിൽ പേരാമ്പ്ര മിനി സിവിൽസ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. യൂണിയൻ ജില്ലാസെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. സി.സി. ദാസൻ അധ്യക്ഷനായി. കെ. അഭിലാഷ്, ഒ.ടി. രാജു, സി.എം. സത്യൻ, പ്രമോദ് മുതുകാട്, കെ.കെ. കബീർ എന്നിവർ സംസാരിച്ചു.

