KOYILANDY DIARY.COM

The Perfect News Portal

ഒഴിവു ദിവസത്തെ കളി ആര്‍ട്ട് സിനിമയല്ല, കാട്ടു സിനിമയാണ്!!

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി ജൂണ്‍ 17 ന് തിയേറ്ററുകളിലെത്തും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല, മറിച്ച് ഒരു കാട്ടു സിനിമയാണ് എന്ന് സംവിധായകന്‍ പറയുന്നു. ഉണ്ണി ആറിന്റെ കഥ സനല്‍ കുമാര്‍ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുകയാണ്. നിവ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ സൊസൈറ്റിയുടെ ബാനറില്‍ അരുണ മാത്യു നിര്‍മിയ്ക്കുന്ന ചിത്രം ബിഗ് ഡ്രീം റിലീസാണ് തിയേറ്ററിലെത്തിയ്ക്കുന്നത്.

അഞ്ച് സുഹൃത്തുക്കള്‍ ഒരു ജനറല്‍ ഇലക്ഷനു കിട്ടിയ അവധി ദിനത്തില്‍ ഒരു സൗഹൃദപാര്‍ട്ടിക്കായി ഒത്ത് ചേരുന്നു. മദ്യപിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാര്‍ട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനില്‍ക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന ‘സിനിമാറ്റിക് എക്‌സ്പീരിയന്‍സ്’ കൊണ്ടാണ്.

Share news