ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31-ന് അവസാനിക്കും

കൊയിലാണ്ടി: 2016 ജൂണ്‍ 30 വരെ അഞ്ചു വര്‍ഷവും അതില്‍ കൂടുതലോ കുടിശികയുളള എല്ലാ വാഹനങ്ങള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന നികുതി അടച്ച് റവന്യു റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്ന പദ്ധതി മാര്‍ച്ച് 31-ന് അവസാനിക്കും.
കുടിശികയുളള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 20 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 30 ശതമാനവും തുക അടച്ചാല്‍ മതി. വാഹന ഉടമകള്‍ക്ക് വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെങ്കിലും, വാഹനം മോഷണം പോകുക, പൊളിച്ചു കളയുകഎന്നിവ സംഭവിച്ചാലും പദ്ധതി പ്രകാരം മേല്പറഞ്ഞ തുക നല്കി 100 രൂപയുടെ മുദ്ര പത്രത്തില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചാല്‍ എല്ലാ നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാകുമെന്ന് ജോയിന്റ് ആര്.ടി.ഒ. എ.കെ.ദിലു അറിയിച്ചു.

