ഒന്നുകൊണ്ടും വിഷമിക്കരുത് സംസ്ഥാന സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നുകൊണ്ടും വിഷമിക്കരുതെന്നും സംസ്ഥാനസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ട്. വിഷമിക്കേണ്ട, ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കേണ്ട സമയമാണിത്.’

‘ഇപ്പോള്‍ നിങ്ങള്‍ ഇവിടെ കഴിയൂ. നമുക്ക് വീടുകളെല്ലാം വൃത്തിയാക്കിയ ശേഷം അവിടേക്ക് മാറാം. ഒരു കുടുംബമായി തന്നെ എല്ലാവരും കഴിയണം.’-മുഖ്യമന്ത്രി പറഞ്ഞു

8.45ഓടെ ചെങ്ങന്നൂരിലെത്തിയ മുഖ്യമന്ത്രി ക്രിസ്ത്യന്‍ കോളെജിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ച് അവിടെ കഴിയുന്നവരുമായി സംസാരിച്ചു. പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തി.

11ന് ആലപ്പുഴ പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി ലിയോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി വടക്കന്‍ പറവൂര്‍ എആര്‍ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഗ്രിഗോറിയസ് സ്‌കൂളിലെയും ക്യാമ്ബുകളിലും എത്തും.
തൃശൂരില്‍ ചാലക്കുടിയിലെ പനമ്ബള്ളി സ്മാരക ഗവണ്‍മെന്റ് കോളേജിലെ ദുരിതാശ്വാസ ക്യാമ്ബിലുമെത്തിയ ശേഷം 3 മണിയോടെ തിരികെ തിരുവനന്തപുരത്തെത്തും. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.
