KOYILANDY DIARY.COM

The Perfect News Portal

ഒ.പി. കെ.എം അദ്ധ്യാപക വിദ്യാർത്ഥി സംഗമം ‘ഓർമ്മക്കൂട്ടം’

കൊയിലാണ്ടി:1970 കളിലും 80 കളിലും കൊയിലാണ്ടിയിൽ തലയുയർത്തി നിന്ന പ്രമുഖ സമാന്തര വിദ്യാഭ്യാസ സാംസ്ക്കാരിക സ്ഥാപനമായ ഒ.പി.കെ.എം. ആർട്ട്സ് കോളജിലെ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ കൊയിലാണ്ടിയിൽ അദ്ധ്യാപക- വിദ്യാർത്ഥി സംഗമം ഓർമ്മക്കൂട്ടം സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി  തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വി.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു.  മൂസക്കോയ കണയങ്കോട് അധ്യക്ഷത വഹിച്ചു.

സംഗമത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ദീപ പ്രോജ്ജ്വലനം നടത്തിക്കൊണ്ട് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ അധ്യാപകരെ പൊന്നാട ചാർത്തിയും മൊമെന്റോകൾ നൽകിയും ആദരിച്ചു. ഭാരവാഹികളായ പി. രവീന്ദ്രൻ, കെ. വിനോദ് കുമാർ, കെ. പ്രമേഷ്, പി.കെ. ശ്രീധരൻ, ഇ. ജയരാമൻ, ഒ.കെ. ബാലകൃഷ്ണൻ, എം.രവീന്ദ്രൻ, സുധാകരൻ കന്നൂര്, കെ.എം. സുരേഷ് ബാബു, പി.കെ. പ്രമോദ് എന്നിവർ സംസാരിച്ചു.

സംഗമത്തോടനുബന്ധിച്ച് ജൈവ കൃഷി സംബന്ധിച്ച പ്രതിജ്ഞയും പച്ചക്കറി വിത്ത് വിതരണവും നടന്നു. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കെ. അംഗിരസിനെ ഉപഹാരം നല്കി അമോദിച്ചു. തുടർന്ന് സൗഹൃദ സദ്യ, കലാപരിപാടികൾ എന്നിവ അരങ്ങേറി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *