KOYILANDY DIARY.COM

The Perfect News Portal

ഒ. ഉദയ ചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – പ്രസിദ്ധ നാടക രചയിതാവും, സംവിധായകനുമായ ഒ. ഉദയ ചന്ദ്രൻ്റെ നിര്യാണത്തിൽ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് ”നന്മ” ചെങ്ങോട്ടുകാവ് യൂനിറ്റ് അനുശോചനം രേഖപ്പെടുത്തി.

എം നാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ മുരളി പണിക്കോട്ടിൽ സ്വാഗതം പറഞ്ഞു, സതീഷ് വരിപ്പറ, സുബ്രഹ്മണ്യൻ ചേലിയ, രവി കൊടക്കാട്ട്, സുധാകരൻ ചേലിയ, സത്യൻ ലാലു സ്റ്റുഡിയോ എന്നിവർ സംസാരിച്ചു.

Share news