ഐ.എൻ.ടി.യു.സി. കീഴരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. കീഴരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സമയം ഒമ്പത് മണി മുതൽ നാല് മണി വരെയാക്കി ഏകീകരിക്കുക, കൂലി 500 രൂപയാക്കുക, കടുത്ത വേനലിൽ രണ്ട് മണിക്കൂർ വിശ്രമസമയമാക്കുക, 150 ദിനം നടപ്പിലാക്കുക, ക്ഷേമനിധി, ഇൻഷൂറൻസ് പദ്ധതി എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ പഞ്ചായത്താഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ഡി.സി.സി.സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ശശി കല്ലട അധ്യക്ഷനായി. കെ.കെ.ദാസൻ, ചുക്കോത്ത് ബാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഒ.കെ.കുമാരൻ, ബാബു കുറുമയിൽ, സവിത – നിരത്തിന്റെ മീത്തൽ, പാറക്കീൽ അശോകൻ, ശശി പാറോളി, കെ.എം. വേലായുധൻ, കെ.എം.നാരായണൻ എന്നിവർ സംസാരിച്ചു.

