ഐ.എ.എം.ഇ. സഹോദയ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും

കൊയിലാണ്ടി: കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം വരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷൻ (ഐ. എ. എം. ഇ) കേരള സഹോദയ സ്കൂൾ കോംപ്ലക്സ് കോഴിക്കോട് ജില്ലാ കലോത്സവത്തിന് ഇന്ന് കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ തുടക്കമാവും. കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ നാസർ സഖാഫി അധ്യക്ഷത വഹിക്കും. കെ. ദാസൻ എം. എൽ. എ. വിശിഷ്ടാഥിതിയായിരിക്കും. പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 8 കാറ്റഗറികളിലായി 180 മത്സരങ്ങളിൽ കോഴിക്കോട് ജില്ലയിലെ 25 ഇംഗ്ലീഷ് മീഡിയം സകൂളുകളിൽ നിന്നും രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. നാളെ വൈകുരേം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പുരുഷൻ കടലുണ്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്യും. ഐ.എ. എം.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ. കോയട്ടി, കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ തുടങ്ങിയവർ ട്രോഫി സമ്മാനിക്കും. സമാപന വേദിയിൽ മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, ഐ.എ.എം.ഇ സംസ്ഥാന സെക്രട്ടറി ഡോ. എ.പി.എച്ച് അസ്ഹരി അനുമോദന പ്രഭാഷണം നടത്തും.

