ഏകത റസിഡന്റ്സ് അസോസിയേഷൻ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ ഏകത റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ നഗരസഭ കൗൺസിലർമാരായ ജീഷ പുതിയേടത്ത്, സുധ. സി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈ രക്ഷാധികാരികളായ പി.വി സത്യൻ, യു.കെ. രാഘവൻ മാസ്റ്റർ എന്നിവർ ഇരു കൗൺസിലർമാരിൽ നിന്നും ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഏകത പ്രസിഡണ്ട് ജിജീഷ്. എം, സെക്രട്ടറി അജേഷ്. യു.കെ, ട്രഷറർ ജയൻ നെല്ലുളി, വിപിൻ കുമാർ മണക്കാട്ടിൽ, സലിൽ പി.വി, ഷിജു. പി.കെ, എന്നിവർ സംബന്ധിച്ചു.

