എൽ.എസ്.എസ്, യു.എസ്.എസ്. പരിശീലനം
കൊയിലാണ്ടി : നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭയിലെ 23 എൽ.പി, യു.പി. സ്‌കൂളുകളിലെ 250ഓളം വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. വിവിധ സ്‌കൂളുകളിലായി നടന്ന പരിശീലന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.സീന, എൻ.കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. കോതമംഗലം എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇന്ദിര സ്വാഗതവും സുജാത നന്ദിയും പറഞ്ഞു.
