എൻ.സി.പി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എൻ.സി.പി അടുത്ത മൂന്ന് വർഷത്തേക്ക് ദേശ വ്യാപകമായി നട്തതുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഇ.എസ് രാജന് പാർടി അംഗത്വം നൽകി എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. ചാത്തപ്പൻ മാസ്റ്റർ നിർവ്വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ,ടി.എം കോയ, ഇ.എസ് രാജൻ, ചേനോത്ത് ഭാസ്ക്കരൻ, സി. ജയരാജ്, കെ.കെ ശ്രീഷ്മ, രവി, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

