എൻ.ജി.ഒ. അസോസിയേഷൻ പരിസ്ഥിതി ദിനാചരണം

കൊയിലാണ്ടി: എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിന്റെ പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധു ഉദ്ഘാടനം ചെയ്തു. പി.ഡബ്‌ള്യു.ഡി. ഓഫിസ്‌പരിസരത്ത് തെങ്ങിൻതൈ നട്ടായിരുന്നു പരിപാടി. രജീഷ്‌കുമാർ, ടി. ഹരിദാസൻ, വി. പ്രതീഷ്, സുനിൽകുമാർ പയിമ്പ്ര, ഷാജിമനേഷ്, പ്രദീപ് സായിവേൽ, പരമേശ്വരൻ, ഷിജു തുടങ്ങിയവർ പങ്കെടുത്തു.
