KOYILANDY DIARY.COM

The Perfect News Portal

എസ് വൈ എസ് ധർമസഞ്ചാരം സ്വീകരണം

കൊയിലാണ്ടി: യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന നേതാക്കൾ നയിക്കു ധർമസഞ്ചാരത്തിന് കൊയിലാണ്ടി സോൺ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി ഖൽഫാൻ ഇസ്‌ലാമിക് സെന്ററിൽ ഉച്ചക്ക് രണ്ട് മണിക്കാണ് സ്വീകരണം. സംസ്ഥാന നേതാക്കളായ പേരോട് അബ്ദുർറഹ്മാൻ സഖാഫി, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, എ മുഹമ്മദ് പറവൂർ തുടങ്ങിയവർ
പരിപാടിയിൽ സംബന്ധിച്ചു.സോൺ പരിധിയിൽ വരുന്ന ചേമഞ്ചേരി, ചെങ്ങോട്ടുകാവ്,കൊയിലാണ്ടി, മൂടാടി, അരിക്കുളം സർക്കിളുകളിൽ ഉൾപ്പെടുന്ന യൂനിറ്റുകളിലെ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു. വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ടൗണിൽ പ്രകടനവും നടക്കും.

Share news