എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ജില്ലയില്‍ 46,495 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഫലം പുറത്തുവിടും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെയും സര്‍ക്കാര്‍ കോള്‍ സെന്ററുകളിലൂടെയും ഫലം അറിയാം.വിദ്യാര്‍ത്ഥികളില്‍ പലരും ഇന്റര്‍നെറ്റ് കഫേകളില്‍ ഇന്നലെ തന്നെ രജിസ്റ്റര്‍ നമ്ബറുകള്‍ നല്‍കി കാത്തിരിക്കുകയാണ്.
താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്( 16030). കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 14,568 പേരും വടകരയില്‍ 15,897 പേരുമാണ് ഫലം കാത്തിരിക്കുന്നത്.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷാ മൂല്യനിര്‍ണയം നടന്നത്. ഏപ്രില്‍ 6 ന് ആരംഭിച്ച മൂല്യനിര്‍ണയം 27ന് അവസാനിച്ചു. ചാലപ്പുറം ഗവ.ഗണപത് എച്ച്.എസ്.എസ്. ഫോര്‍ ബോയ്സ്, ഗണപത് എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, നടക്കാവ് ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, കൊയിലാണ്ടി ഗവ. ബോയ്സ് എച്ച്.എസ്.എസ്, പയ്യോളി ഗവ. വി.എച്ച്.എസ്.സി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സെന്ററുകള്‍.

അതേസമയം, ഹയര്‍ സെക്കന്‍ഡറി ഫലം വൈകിയേക്കും. മേയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അത് 15 വരെ നീളുമെന്നാണു ലഭിക്കുന്ന സൂചന. ഫലം പിഴവ് വരുത്താതെ പ്രസിദ്ധീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണു പ്രഖ്യാപനം വൈകുന്നത്.

