എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ, മറ്റ് പെന്‍ഷനുകളോ 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയോ ഇല്ലാത്ത എല്ലാവര്ക്കും ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇന്‍കം ടാക്സ് നല്കുന്നവര് ഈ പെന്ഷന് അര്‍ഹരല്ല.
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്ഷന് വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്ഷന് ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കുംഎല്ലാവര്ക്കും ഒറ്റപെന്ഷന് മാത്രമെ അര്‍ഹതയുണ്ടാകൂ.

ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു .200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്കൂളുകള്‍ അടക്കം ഏഴു വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും

ഭവനരഹിതര്‍ക്കുളള ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ളാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും

