KOYILANDY DIARY.COM

The Perfect News Portal

എല്ലാ വില്ലേജിലും ദുരന്ത നിവാരണ സമിതിയും ദ്രുതകര്‍മ സംഘവും

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതോടൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി വില്ലേജ് തലത്തില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും രൂപീകരിക്കും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ കോഴിക്കോട് താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി നിര്‍ദ്ദേശം നല്‍കി.

റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയുളള മരങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. വൃത്തീഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വഴിയോരക്കച്ചവടങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യോഗം നിര്‍ദേശം നല്‍കി.

കോഴിക്കോട് നഗരത്തില്‍ അടുത്തിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അനധികൃത മണ്ണെടുപ്പ് തടയാനുളള നടപടികള്‍ കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ദുരന്തം സംഭവിക്കാനിടയായാല്‍ 100,101,1077 എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാം. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍, അഡി. തഹസില്‍ദാര്‍ ഇ. അനിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *