എലിപ്പനി മരുന്നിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ അപഹസിച്ച ജേക്കബ് വടക്കുഞ്ചേരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നതിനിടെ എലിപ്പനി മരുന്നിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ അപഹസിച്ച ജേക്കബ് വടക്കുഞ്ചേരിക്കെതിരെ കേസെടുക്കും. കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് ആരോഗ്യമന്ത്രി കെ. കെ .ശൈലജ ടീച്ചര്‍ കത്ത് നല്കി.
എലിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്താണ് ജേക്കബ് വടക്കുഞ്ചേരി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഈ പ്രവര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാലാണ് വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് ഇദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

