KOYILANDY DIARY.COM

The Perfect News Portal

എന്‍.എസ്.എസ്. ക്യാമ്പുകള്‍ക്ക് തുടക്കമായി

മുക്കം: ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇനി ഇനി സാമൂഹിക സേവനത്തിന്റെ സപ്തദിനങ്ങള്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍.എസ്.എസ്. ക്യാമ്പുകള്‍ക്ക് ജില്ലയിലെ വിവിധ സ്കൂളുകളില്‍ തുടക്കമായി. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പ്‌ ശനിയാഴ്ചയാണ് തുടങ്ങുന്നത്. ഇരുവിഭാഗത്തിലുമായി 10,000-ത്തോളം വൊളന്റിയര്‍മാരാണ് പങ്കെടുക്കുന്നത്.

ജില്ലയില്‍ 60 കോളേജുകളിലാണ് എന്‍.എസ്.എസ്. യൂണിറ്റുകളുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളുള്ള കോളേജുകളില്‍ രണ്ട് യൂണിറ്റുകളിലായി 100 വൊളന്റിയര്‍മാരുണ്ടാകും. ഏകദേശം 4000-ത്തോളം വൊളന്റിയര്‍മാരാണ് കോളേജ് എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 55 കോളേജുകളിലാണ് ക്യാമ്പ്‌ നടത്തുന്നത്. സാങ്കേതിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് അഞ്ച് കോളേജുകളിലെ ക്യാമ്പുകള്‍ മാറ്റിവെച്ചതെന്ന് എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ബേബി ഷീബ പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയില്‍ 130 യൂണിറ്റുകളാണുള്ളത്. ഇത്രയും യൂണിറ്റുകളില്‍നിന്നായി 6000-ത്തോളം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. 130 സ്കൂളുകളില്‍ 50 യൂണിറ്റിന് മാത്രമാണ് സര്‍ക്കാര്‍ തുക അനുവദിക്കുന്നത്- 22,500 രൂപ. ബാക്കിയുള്ള 80 സ്വാശ്രയ ക്യാമ്ബുകളാണ്. ഇവര്‍ സ്വന്തംനിലയില്‍ പണം സ്വരൂപിച്ചാണ് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്‌ നടത്തുന്നത്. പി.ടി.എ. ഫണ്ടില്‍നിന്ന് ലഭിക്കുന്ന തുകയും സ്വാഗതസംഘം രൂപവത്കരിച്ച്‌ സ്വരൂപിക്കുന്ന തുകയും ഉപയോഗിച്ചാണ് സ്വാശ്രയക്യാമ്പുകള്‍ നടത്തുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *