എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും
 
        തിരുവനന്തപുരം: കേരളത്തില്‍ ഒാടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്ജിന് ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന് വിശദീകരിക്കുന്നത്.
100ല്‍ അധികം ഒഴിവുകളുണ്ട്. എന്നാല്‍ ഇത് നികത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ പെരുവഴിയിലാകുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്.

1. 66300 കൊല്ലം (7.45)കോട്ടയം എറണാകുളം (12.00)

2. 66301 എറണാകുളം (14.40) കോട്ടയം കൊല്ലം (18.30)

3. 56387 എറണാകുളം (12.00) കോട്ടയം കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)
5. 66307 എറണാകുളം (5. 45 കോട്ടയം കൊല്ലം 9.30
6 . 66308 കെല്ലം (11.10) കോട്ടയം എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴകായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം ( 15.30)


 
                        

 
                 
                