എം.എൽ.എ ഫണ്ടിൽ കൊയിലാണ്ടി നെസ്റ്റിലേക്ക് റോഡ് നിർമ്മിച്ചു

കൊയിലാണ്ടി: പാലിയേറ്റീവ് സെന്ററിലേക്ക് ( നെസ്റ്റ് ) എം.എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം കെ.ദാസൻ എം.എൽ എ നിർവ്വഹിച്ചു. സി.അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
ബാലൻ അമ്പാടി, രാജേഷ് കീഴരിയൂർ, കെ .ടി സെലീന, പി.കെ ഷുഹൈബ്, എ.അസീസ്, വി.കെ അഹമ്മദ്, അബ്ദുൾ ഹാലിക്, ടി.പി ബഷീർ എം.എസ് പ്രമീള എന്നിവർ സംസാരിച്ചു.

