എം.എം.സിയിലേക്ക് സൗജന്യ ബസ്സ് സര്‍വ്വീസ്
കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള
രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് ഫ്ളാഗ് ഓഫ് ചെയ്തു.
കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് കാലത്ത് 8 മണിക്ക് ആരംഭിച്ച് കോമത്ത് കര: 8.08, അക്വഡെക്ട്: 8.11, കുറുവങ്ങാട്: 8.16, മാവിന്‍ചുവട് 8.20, കണയന്‍കോട്: 8.25, കന്നൂര്: 8.30 എന്നീ ക്രമത്തിലാണ് സര്‍വ്വീസ് നടത്തുന്നത്.