എ.കെ.ജി. സ്പോർട്സ് സെന്റർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: എ.കെ ഗോപാലനെ അവഹേളിച്ച തൃത്താല എം.എൽ.എ വി. ടി. ബൽറാമിന്റെ പരാമർശങ്ങൾക്കെതിരെയും എ.കെ.ജി.യെ ആദരിക്കുന്നതിനുമായി എ.കെ.ജി സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.(എം) ജില്ലാ കമ്മറ്റി അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാന്റിൽ നടന്ന പരിപാടിയിൽ സി.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ്അംഗം പി.വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, കന്മന ശ്രീധരൻ മാസ്റ്റർ, ടി. കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യു. കെ. ചന്ദ്രൻ സ്വാഗതവും, പി.കെ ഭരതൻ നന്ദിയും പറഞ്ഞു.

