KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി

ഉള്ള്യേരി: ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി. സംസ്ഥാന കൃഷി വകുപ്പ് ഉള്ള്യേരി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരസമിതി ചെയർമാൻ പി.വി. ഭാസ്കരൻ കിടാവിന് തെങ്ങിൻതൈ നൽകിക്കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. മുതിർന്ന കർഷകൻ ഇല്ലത്ത്താഴെ ചെക്കിണിയെ മന്ത്രി ആദരിച്ചു. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ യന്ത്രത്തിൻ്റെ വിതരണ ഉദ്ഘാടനം എം.എൽ.എ. നിർവഹിച്ചു. പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനാ ഫലത്തിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. അനിത നിർവഹിച്ചു. ജില്ലാ കൃഷി ഓഫീസർ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു.

ഗ്രാമപ്പഞ്ചായതത് പ്രസിഡണ്ട് സി. അജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലംങ്കോട്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രിക പൂമഠത്തിൽ, കെ.ടി. സുകുമാരൻ, കെ. ബീന, ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാജി, ഗ്രാമപ്പഞ്ചായത്തംഗം ഗീത പുളിയാറക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മിനി തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *