ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ ആറിനുണ്ടായ അപകടത്തില്‍ ജീപ്പ് പാടെ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഏഴ്പേര്‍ക്ക് പരിക്കുണ്ട്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
