ഉണര്‍ത്തുയാത്രയ്ക്ക് സ്വീകരണം നല്‍കും
കൊയിലാണ്ടി> അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രാവാക്യവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് നയിക്കുന്ന ഉണര്‍ത്തുയാത്രയ്ക്ക് നാളെ വൈകിട്ട് 4ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍ സ്വീകരണം നല്‍കും. വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയില്‍ പി.കെ ആനന്ദക്കുട്ടന്, പി.എ റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കാട്ടില്‍, ആലിസ് മാത്യു തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.എം കോയ, ഇ.എസ് രാജന്, സി.രമേശന്, രവീന്ദ്രന് (കൊല്ലം ചിറ) എന്നിവര്‍ സംബന്ധിച്ചു.



