ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാതായതായി പരാതി
കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്. ഇന്നു രാവിലെ പത്ത് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനുടെയാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
ഈ സമയം വീട്ടില്‍ അമ്മ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു. ഇളവൂര്‍ സരസ്വതി വിദ്യാനഗര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ നന്ദ. സംഭവമറിഞ്ഞ് നാട്ടുകാരും പരിസര പ്രദേശങളില് അന്വേഷണം നടത്തുന്നുണ്ട്. പൊലീസും അന്വേഷണം ഊര്‍ജ്തമാക്കി.

