ഇന്റർ സോൺ കളരി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കളരി ചാമ്പ്യൻഷിപ്പ് ഇ. എം. എസ്. സ്മാരക ടൗൺഹാളിൽ ആരംഭിച്ചു. കൊയിലാണ്ടി ഗവ കോളേജാണ് സംഘാടകർ. എം. എൽ. എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു കളരി പോലുള്ള കായിക ഇനങ്ങൾ പരിശീലിപ്പിക്കണമെന്നും അത് ശരീരികമായും മാനസികമായും ഏകാഗ്രത വളർത്തുമെന്നും എം. എൽ. എ അഭിപ്രായപ്പെട്ടു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ: കെ സത്യൻ സ്വാഗതവും, ഡോ: പി.വി. അനീഷ്ബാബു പറഞ്ഞു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി .കെ ശ്രീകുമാർ, പ്രിൻസിപ്പൽ സി. വി ഷാജി, അൻവർ സാദത്ത്, റിജുൽ എന്നിവർ സംസാരിച്ചു.
യൂണിവേഴ്സിറ്റിക്ക് കീഴിലെ അഞ്ച് ജില്ലകളിൽ നിന്നായി നൂറിലേറെ മത്സരാർഥികളാണ് മത്സരിക്കുന്നത്. മെയ്പ്പയറ്റ്, വടി, വാൾ, ഉറുമി, ചുരിക പന്ത്രണ്ടു ഇനങ്ങളിലാണ് മത്സരം.


