ഇന്നത്തെ മുഴുവന്‍ കളക്ഷനും അഭിമന്യുവിന്റെ കുടുംബത്തിന് നല്കി ബസുടമയും ജീവനക്കാരും
കൊല്ലം: മഹാരാജാസില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അവസാന മുദ്രാവാക്യവും ഏറ്റെടുത്ത് ഒരു ബസ് സര്‍വീസ്. അഭിമന്യുവിന്റെ ചിത്രത്തിനൊപ്പം ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ ബാനറുമായി വര്‍ക്കല – പരവൂര്‍ റൂട്ടിലോടുന്ന മന്ഹ ഫാത്തിമയെന്ന ബസാണ് സര്‍വീസ് നടത്തിയത്. ഇന്നത്തെ മുഴുവന്‍ കളക്ഷനും അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമയും ജീവനക്കാരും പറഞ്ഞു. ഇന്ന് ബസില്‍ കയറുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല. പകരം അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം.
ജൂലൈ 2ന് പുലര്‍ച്ചെയാണ് പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ- ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ബിരുദ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നത്.വര്‍ഗീയതക്കെതിരെ അഭിമന്യുവിന്റെ അവസാന മുദ്രാവാക്യം ഏറ്റെടുത്ത് ഡിവൈഎഫ്ഐ 2200 കേന്ദ്രങ്ങളില്‍ ചുമരെഴുത്ത് സമരം നടത്തുന്നുണ്ട്.




