KOYILANDY DIARY.COM

The Perfect News Portal

ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ്‌ സമ്മതിക്കില്ല; ഗായിക റിമി ടോമി

ഇനി സിനിമയില്‍ അഭിനയിക്കാന്‍ തന്റെ ഭര്‍ത്താവ്‌ റോയിസ്‌ സമ്മതിക്കില്ലെന്ന്‌ ഗായികയും അവതവരകയുമായ റിമി ടോമി. അഞ്ച്‌ സുന്ദരികള്‍ക്ക്‌ ശേഷം വീണ്ടും അഭിനയിയ്‌ക്കാന്‍ റോയിസ്‌ സമ്മതിച്ചത്‌ എന്തുക്കൊണ്ടാണെന്ന്‌ എനിക്ക്‌ അറിയില്ല. പക്ഷേ ഇനി ചോദിച്ചാല്‍ സമ്മതിക്കില്ലെന്നും റിമി പറഞ്ഞു.

ജീവിതത്തില്‍ പല പല ഉത്തരവാദിത്വങ്ങളിലേക്ക്‌ കടക്കാന്‍ സമയമായി. പിന്നീട്‌ കുട്ടികളൊക്കെയായി കഴിഞ്ഞ്‌ അഭിനയിക്കണമെന്ന്‌ പറഞ്ഞാല്‍ നടക്കില്ലല്ലോ. അതുക്കൊണ്ടാണ്‌ ഒരു സിനിമയില്‍ അഭിനയിക്കാമെന്ന്‌ വിചാരിച്ചത്‌. റിമി പറയുന്നു.

അഞ്ചു സുന്ദരികളിലെ അഭിനയത്തിന്‌ ശേഷം ഇനി അഭിനയിക്കുന്ന കാര്യം നീ എന്നോട്‌ പറഞ്ഞോണ്ട്‌ വരില്ലല്ലോ എന്നാണ്‌ റോയിസ്‌ പറഞ്ഞത്‌. ഇല്ല ഇനി ചോദിക്കുകയില്ലെന്നു താന്‍ മറുപടിയും നല്‍കിയെന്ന്‌ റിമി പറയുന്നു. എന്നാല്‍ ബാക്കി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ റോയിസ്‌ സമ്മതിച്ചത്‌ എന്തുകൊണ്ടെന്ന്‌ അറിയില്ല. ഇനി അഭിനയിക്കാന്‍ സമ്മതിക്കുകയുമില്ലെന്ന്‌ റിമി പറയുന്നു. ഒരു ഒണ്‍ലൈന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ റിമി ഇക്കാര്യം പറഞ്ഞത്‌.

Advertisements

 

Share news