ആൺ വേഷം കെട്ടി ശബരിമലകയറാൻ തൃപ്തി ദേശായി കേരളത്തിലെത്തി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധസംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയെന്നും പൊലീസ് അവരെ നിരീക്ഷണത്തിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആണ്‍വേഷത്തില്‍ തൃപ്തി ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രതയിലാണ്. ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. തൃപ്തി ദേശായിയെ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കോടതി വിധികള്‍ക്ക് എതിരാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെയാണ് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കുന്നത്. പമ്ബയില്‍ വനിതാ പൊലീസുകാരുടെ എണ്ണവും കൂട്ടി.

ജനുവരി 10-നും 25-നുമിടയില്‍ ശബരിമലയില്‍ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയില്‍നിന്ന് നൂറു സ്ത്രീകള്‍ എനിക്കൊപ്പം വരും. കേരളത്തില്‍നിന്ന് നൂറുകണക്കിനുപേര്‍ അണിചേരും. കേരളത്തിലെ പല സംഘടനകളില്‍നിന്നും വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാരിന്റെ പിന്തുണയും ആരായും. സമാധാനമാര്‍ഗത്തിലായിരിക്കും ഞങ്ങള്‍ ശബരിമലയിലേക്ക് പ്രവേശിക്കുക. ക്രമസമാധാനം പാലിച്ചായിരിക്കും ഞങ്ങളുടെ യാത്ര. നിയമം ലംഘിച്ച് യാത്ര തടസ്സപ്പെടുത്തുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. തടസ്സപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോഉള്ള ഭീഷണിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല-തൃപ്തി ദേശായി ഇങ്ങനെയാണ് വെളിപ്പെടുത്തിയിരുന്നത്.

ഹാജി അലി ദര്‍ഗയിലും ശനീശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷമാണ് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി അറിയിച്ചത്. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ അല്ലെന്നും കഠിനമായ വൃതമെടുത്തു തന്നെയാകും ശബരിമല ക്ഷേത്രദര്‍ശനം നടത്തുകയെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയെ തടയുമെന്ന് ചില ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. ശബരിമലയില്‍ പ്രവേശിക്കുമെന്ന ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയുടെ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ദേവസം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കുന്നത്.
തൃപ്തി ദേശായി വരുമ്ബോള്‍ തടയാന്‍ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്പി. ഹരിശങ്കര്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കും വരെ തല്‍സ്ഥിതി തുടരട്ടേ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും തൃപ്തി ദേശായിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ലെന്നും ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
