ആളിയാര്‍ ഡാം തുറന്നതിനെത്തുടര്‍ന്ന് പുഴകള്‍ നിറഞ്ഞൊഴുകുന്നു

പാലക്കാട്: തമിഴ്നാട് ആളിയാര്‍ ഡാം തുറന്നതിനെത്തുടര്‍ന്ന് പാലക്കാട് പുഴകള്‍ നിറഞ്ഞൊഴുകുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ചിറ്റൂര്‍ പുഴയിലും യാക്കരയിലും വെള്ളമുയര്‍ന്നു. അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. അണക്കെട്ട് തുറക്കുന്നതിന് മുമ്ബ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് പരാതി.

