ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരന്‍ സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.പി.സോമസുന്ദരന്‍ കൊയിലാണ്ടി ആഭരണ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി സ്വീകരണം നൽകി.നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണം ചെയർമാൻ വി.പി.സോമസുന്ദരൻ നിർവ്വഹിച്ചു.
ഏരിയാ പ്രസിഡണ്ട് ടി.കെ.അശോകൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജയരാജ്, എം.എം.മൂത്തോറൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം വി.ടി.ഉണ്ണി, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.കെ.ഷിജു സ്വാഗതം പറഞ്ഞു.

