KOYILANDY DIARY.COM

The Perfect News Portal

ആനവാതില്‍ സ്വദേശി ഗോകുലന്‍ ചികിത്സാ സഹായം തേടുന്നു

കൊയിലാണ്ടി; ആനവാതില്‍ സ്വദേശി ഗോകുലനായി നാട് കൈകോര്‍ക്കുന്നു. കരള്‍ മാറ്റിവെക്കാന്‍ വേണ്ടത്  നാല്‍പ്പതു ലക്ഷം. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ  ആനവാതില്‍  തേലപ്പുറത്ത് ഗോകുലന്‍ (37) ആണ് കരള്‍ രോഗത്തിന്റെ പിടിയിലായി അത്യന്തം ഗുരുതരാവസ്ഥയിലായത്. എത്രയും പെട്ടെന്ന്  കരള്‍ മാറ്റിവെച്ചാല്‍  മാത്രമെ ഗോകുലനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയൂ എന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. 40 ലക്ഷം രൂപയോളം ചെലവുവരുന്നതാണ് ഈ ചികിത്സ. അമ്മയും, പ്രായമായ പിതൃ സഹോദരിയും, ഭാര്യയും നാലുവയസ്സായ മകനും അടങ്ങിയ കുടുംബത്തിന്റെ  ജീവിതം മുന്നോട്ടുപോയിരുന്നത്  പത്ര സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാരനായ  ഗോകുലന്റെ വരുമാനം ഒന്നുകൊണ്ടു മാത്രമായിരുന്നു.

രോഗം ഗുരുതരമായതോടെ മാസങ്ങളായി ഗോകുലന്‍  ആശുപത്രിയുമായി കഴിയുകയാണ്. ജീവിതച്ചെലവു തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന കുടുംബത്തിന്, ഭീമമായ ചികിത്സാചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.  ഗോകുലന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായി പൊതുപ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എം. കെ. രാഘവന്‍ എം.പി, സച്ചിന്‍ദേവ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത എന്നിവര്‍ രക്ഷാധികാരികളായും, മുസ്തഫ മജ്‌ലാന്‍ ചെയര്‍മാനും, ഇ.എം.ദാമോദരന്‍ (മൊബൈല്‍ – 9946813795.) കണ്‍വീനറും, കൂവില്‍  കൃഷ്ണന്‍ ഖജാന്‍ജിയുമായുള്ള  ചികിത്സാസഹായ,കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കമ്മറ്റിയുടെ പേരില്‍ ഉള്ള്യേരി ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ AC.NO19020100122743. IFSC. FDRL 0001902 അക്കൗണ്ടിലേക്കോ, 8157851060 ഗൂഗിള്‍ പേ നമ്പറിലേക്കോ സുമനസ്സുകളുടെ സഹായങ്ങള്‍ എത്തിക്കണെമന്നു കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *