KOYILANDY DIARY.COM

The Perfect News Portal

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം.എസ്.എം ലബ്ബ നിര്യാതനായി

തൊടുപുഴ: പ്രമുഖ സഹകാരിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കുമ്ബങ്കല്ല് മുണ്ടയ്ക്കല്‍ എം.എസ്.എം ലബ്ബ (84) നിര്യാതനായി.

കാല്‍ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ആശുപത്രി സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ. മാച്ച്‌ ഫാക്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ശോച്യാവസ്ഥയിലായിരുന്ന തൊടുപുഴ താലൂക്ക് ആശുപത്രിയുടെ ജന പങ്കാളിത്തത്തോടെ നടത്തിയ പുനരൂദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ പ്രതിപാദ്യമാക്കി എഴുതിയ തീരാത്ത ഹക്ക് എന്ന നാടകം ഏറെ കോളിള ക്കമുണ്ടാക്കി.

Advertisements

ഭാര്യ: കാരിക്കോട് പുത്തന്‍വീട്ടില്‍ ഹാജറ. മക്കള്‍: ഹാരിസ് മുഹമ്മദ് (റിപ്പോര്‍ട്ടര്‍, മലയാളം ന്യൂസ്), സാലി മുഹമ്മദ് (റീജനല്‍ ഹെഡ്, കൈരളി പീപ്പിള്‍ ടിവി കൊച്ചി), ഡോ. ജാസ്മിന്‍ മുഹമ്മദ് (മെഡിക്കല്‍ ഓഫീസര്‍, ഗവ, ആയുര്‍വേദ ആശുപത്രി, തായിക്കാട്ടുകര, ആലുവ), സജി മുഹമ്മദ്. മരുമക്കള്‍: പി.എന്‍ ഷെരീഫ് (റിട്ട. ഐ.എ.സി സെയില്‍സ് ടാക്‌സ്, പാറപ്പുറത്ത്, ഇടപ്പള്ളി), സുലൈഖ കെ.(അസി: ഡയറക്ടര്‍, കൃഷി വകുപ്പ് ,വടകര-കണ്ണേരി, മാരായമംഗലം, പാലക്കാട്). സൗമ്യ (കിണറ്റുംമൂട്ടില്‍, ഈരാറ്റുപേട്ട), സാഹിറ (കൂറു മുള്ളുന്തടത്തില്‍, ഈരാറ്റുപേട്ട). കബറടക്കം ഇന്ന് 3.30ന് കുമ്ബകല്ല് സ്രാമ്ബിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *