ആട്ടവും പാട്ടുമായ് പൂക്കാട് കലാലയത്തിൻ്റെ ആവണിപ്പൂവരങ്ങ്

കൊയിലാണ്ടി: പാട്ടും കൂത്തും ആട്ടവും വര്‍ണ്ണവും വിതറി പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിന്റെ വേദികള്‍. ആയിരത്തോളം ബാല്യ കൗമാരങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ നാട് ഉല്‍സവാന്തരീക്ഷത്തില്‍ അലിഞ്ഞു. സാംസ്‌കാരിക സമ്മേളനം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യൂ.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു.
കവി പ്രൊഫ. വീരാന്‍കുട്ടി, ശിവദാസ് പൊയില്‍ക്കാവ്, എം.നാരായണന്‍, കെ.ശ്രീനിവാസന്‍, കെ.സുധീഷ് കുമാര്‍, ശശി കൊളോത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

ശനിയാഴ്ച സമാപന സമ്മേളനം കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. നവാഗത സിനിമാ സംവിധായകന്‍ മനു അശോകന് സ്വീകരണവും നല്‍കും. എം.നാരായണന്‍ സംവിധാനം ചെയ്ത സ്‌നേഹഭാരം നാടകവും അരങ്ങേറും.

