KOYILANDY DIARY.COM

The Perfect News Portal

ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയ നേതാവുമായി പ്രിയ രാജേശ്വരി ഡി.ജി.പിക്ക് പരാതി നല്‍കി. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ മോശമായി ചിത്രീകരിക്കുകയാണെന്നും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നുമാണ് പ്രിയയുടെ ആവശ്യം.

ചിത്രത്തിലെ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനക്കുമെന്നും ഇത് ലൈംഗിക കുറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. ‘ആടൈയുടെ ടീസറും പോസ്റ്ററും കണ്ട് സ്ത്രീകള്‍ ഞൈട്ടിപ്പോയിരുന്നു. നാളെ ചിത്രം റിലീസാവുകയാണ്. അതിന് മുന്നോടിയാണ് ഞങ്ങള്‍ പരാതി നല്‍കിയത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പ്രമോട്ട് ചെയ്തത്. അങ്ങനെ ചെയ്യരുതെന്ന് ഞങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കച്ചവട ലാഭത്തിനായി മുഴുവന്‍ പെണ്‍കുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തില്‍. അതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അമല പോള്‍ ഈ സിനിമയില്‍ അഭിനയിച്ചത്. തമിഴ് സംസ്‌കാരത്തെപ്പറ്റി യാതൊരു അറിവും അമലയ്ക്കില്ല. പണത്തിനും കച്ചവടത്തിനുമായി അമല എന്തും ചെയ്യും.’-പ്രിയ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *