KOYILANDY DIARY.COM

The Perfect News Portal

ആകാശ വിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് വൈകീട്ട് ദൃശ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 3.15 മുതല്‍ 6.23 വരെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങളും ഇതോടൊപ്പം ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്നത്തെ ചന്ദ്രഗ്രഹണം ഏറ്റവും പ്രധാന്യമുള്ളതാണ്. ഇന്ത്യയില്‍ സിക്കിം ഒഴികെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഗ്രഹണം അവസാന ഘട്ടം ദൃശ്യമാകുന്നതാണ്. 2021ലെ ആദ്യത്തെ ചന്ദ്രഗ്രഹണം കൂടിയാണിത്.

എന്താണ് സൂപ്പര്‍ മൂണ്‍

ചന്ദ്രന്റെ ഭ്രമണ പാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിന് സമീപം പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകുന്നതിനിടെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ ശാസ്ത്രീയ പ്രതിഭാസത്തിന് പെരിഗി എന്നാണ് വിളിക്കുക. സാധാരണ കാണുന്നതിനേക്കാള്‍ വലുപ്പത്തിലും തിളക്കത്തിലുമാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ഭൂമിയില്‍ നിന്നുള്ള അകലം പതിവ് ദിവസത്തേക്കാള്‍ കുറയുന്നതാണ് നിലാവിന്റെ ശോഭയ്ക്കുള്ള പ്രധാന കാരണം.

Advertisements

എന്താണ് ബ്ലഡ് മൂണ്‍

ഗ്രഹണസമയത്ത്, ചന്ദ്രനെ ഭൂമിയുടെ നിഴലാല്‍ മൂടുമ്ബോള്‍ അത് ഇരുണ്ടതായിരിക്കും. ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്താല്‍ കാണുന്നതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നു. ഭാഗികമായോ പൂര്‍ണമായോ ചന്ദ്രന്‍ മറയുന്ന അവസ്ഥയല്ല പൂര്‍ണ ചന്ദ്രഗ്രഹണം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്‌ ചന്ദ്രനെ ഓറഞ്ച് കലര്‍ന്ന് ചുവപ്പ് നിറത്തില്‍ കാണുന്ന അവസ്ഥയെയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *