അഷ്ടബന്ധ നവീകരണ പുന: പ്രതിഷ്ഠാദിനം

കൊയിലാണ്ടി. കൊരയങ്ങാട് തെരു മഹാ ഗണപതി – ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുന: പ്രതിഷ്ഠാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകൾ. മഹാഗണപതി ഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഭഗവതി സേവയിലും നിരവധി പേർ പങ്കാളികളായി. എസ്.ജി.ശ്രീജിത്തിൻ്റെ തായമ്പകയും മാറ്റുകൂട്ടി.

