KOYILANDY DIARY.COM

The Perfect News Portal

അഴിമതി ആരോപണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍

കോഴിക്കോട്: അഴിമതി ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ഥി എം കെ രാഘവന്‍. ഹിന്ദി ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനൊപ്പമാണ് എംകെ രാഘവന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയ രാഘവന്‍ എല്ലാം സിപിഐ എമ്മിന്റെ ഗൂഢാലോചനയാണെന്ന് പറഞ്ഞൊഴിയുകയായിരുന്നു. ‘സമൂഹ മാധ്യമങ്ങളില്‍ സിപിഐഎമ്മുകാര്‍ ഈ വാര്‍ത്ത വന്‍ തോതില്‍ പ്രചരിപ്പിക്കുകയാണ്. കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഇതിനു പിന്നില്‍’; എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടി പറയുന്നതിന് പകരം വികാരാധീനനായിട്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. ഇതുവരെ ഇത്തരത്തില്‍ വ്യക്തിഹത്യയും വേട്ടയാടലും ഉണ്ടായില്ലെന്നായിരുന്നു ചോദ്യങ്ങളോടുള്ള ടി സിദ്ദിഖിന്റെ മറുപടി

”ഇനിയെന്നെ അപമാനിക്കാന്‍ ബാക്കിയില്ല. നമ്ബി നാരായണന്‍ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ല …”, മാധ്യമങ്ങള്‍ക്ക് മുന്നില്‍ എം കെ രാഘവന്‍ പൊട്ടിക്കരഞ്ഞു.

Advertisements

വീഡിയോയില്‍ കേട്ട ശബ്ദം എംകെ രാഘവന്റെതല്ലെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താന്‍ പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തുവെന്ന് രാഘവന്‍ പറഞ്ഞു. ഏഴുമിനിറ്റാണ് താനുമായി സംസാരിച്ചത്. തെരഞ്ഞെടുപ്പിനെ കുറിച്ചാണ് സംസാരിച്ചത്.കേരളത്തിന് പുറത്ത് 20 കോടി ചെലവ് വരാം കേരളത്തില്‍ കുറവാണ് എന്നാണ് പറഞ്ഞത്.മാധ്യമങ്ങള്‍ക്ക് മുന്‍വിധിയാണെന്നും താന്‍ മദ്യം കഴിക്കില്ലെന്നും രാഘവന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *