അലി അരങ്ങാടത്തിനെ ആദരിച്ചു

കൊയിലാണ്ടി: ‘ചെക്കൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ അലി അരങ്ങാടത്തിനെ കൊയിലാണ്ടി റെഡ് കർട്ടൻ പുരോഗമന കലാവേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. എൻഇ ബാലറാം ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കെപി ഉദ്ഘാടനം ചെയ്തു. റെഡ് കർട്ടൻ പ്രസിഡണ്ട് വി.കെ. രവി അധ്യക്ഷനായിരുന്നു. അലിയെ നഗരസഭ സ്ഥിരംസമിതി ചെയർമാൻ ഇ കെ അജിത് പൊന്നാടയണിയിച്ചു.

വേലായുധൻ മാസ്റ്റർ, ഉമേഷ് കൊല്ലം, എം. നാരായണൻമാസ്റ്റർ-സൈമ, രവി മുചുകുന്ന്, സി. രമേശ്- രംഗഭാഷ, നന്തി പ്രകാശ്, ഹരിദാസൻ മാസ്റ്റർ, അഭിനേത്രി വിജയ, എൻകെ. വിജയ ഭാരതി ടീച്ചർ, ബാലൻ കൊരയങ്ങാട്, പി വി രാജൻ, ബൈജു , കെ ചിന്നൻ നായർ , കെ.കെ. സുധാകരൻ, അലി അരങ്ങാടത്ത് എന്നിവർ പ്രസംഗിച്ചു. റെഡ്കർട്ടൻ സെക്രട്ടറി രാഗം മുഹമ്മദലി സ്വാഗതവും ബാബു പഞ്ഞാട്ട് നന്ദിയും പറഞ്ഞു.


