കൊയിലാണ്ടി: അരിക്കുളം അരീക്കര വിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് സാധനങ്ങള്‍ ശേഖരിച്ചത്. പ്രേമചന്ദ്രന് പ്രേംനിവാസ്, പീതാംബരന് ചേരിമീത്തല്‍, പ്രകാശന് ഊരള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്കി.