അരിക്കുളം പി.എച്ച്.സിയെ മികച്ച ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തും; മന്ത്രി ടി.പി.രാമകൃഷ്ണന്

കൊയിലാണ്ടി: ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ സഹകരണത്തോടെ മികവുറ്റതാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അരിക്കുളം അരിക്കുളം പി.എച്ച്.സിയെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡല വികസനമിഷന് സെക്രട്ടറി എം.കുഞ്ഞമ്മദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷറഫ്, വി.എം.ഉണ്ണി, പി.പി.രമണി, ഒ.കെ.ബാബു, എം.എം.സുധ, കെ.എം.ജാനു, ലത പൊറ്റയില്‍, കെ.എം.സുഹൈല്‍, സി.എം.രാധ, പി.കെ.ബീന എന്നിവര്‍ സംസാരിച്ചു.
