അയ്യങ്കാളി അനുസ്മരണം നടത്തി
കൊയിലാണ്ടി: ഭാരതീയ പട്ടികജന സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അയ്യങ്കാളി അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട്. വി.പി.ദേവി ഉൽഘാടനം ചെയ്തു. പുനത്തിൽ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
ജനാർദ്ദനൻ കമ്മ ട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ അറുമുഖൻ, പി.ടി.ഭരതരാജൻ, രാജൻ കരകുന്ന്, പി.എം.ജി നടേരി, പി.ടി.ഉദയൻ, ബാലകൃഷ്ണൻ, മുചുകുന്ന് പ്രസാദ് എന്നിവർ സംസാരിച്ചു.




